തിരഞ്ഞെടുപ്പു കമ്മിഷണര്‍ രാജിവക്കണം: ലാലു
പറ്റ്ന: ബീഹാര്‍ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണര്‍ ബി. ബി ടണ്ടനും തിരഞ്ഞെടുപ്പു കമ്മിഷണര്‍ എന്‍.ഗോപാലസ്വാമിയും രാജിവയ്ക്കണമെന്നും റെയില്‍വെ മന്ത്രിയും ആര്‍ജെഡി പ്രസിഡന്റുമായ ലാലുപ്രസാദ് യാദവ് ആവശ്യപ്പെട്ടു.
ബീഹാറിലെ ലോക്സഭാതെരഞ്ഞെടുപ്പു നിരീക്ഷകനായിരുന്ന എല്‍. വി. സപ്തഗിരി ഇവര്‍ക്കെതിരെ ആരോപണങ്ങളുന്നയിച്ചതിന്റെ പേരിലാണ് ലാലു ഇവരുടെ രാജിയാവശ്യപ്പെട്ടത്.
തിരഞ്ഞെടപ്പു കമ്മീഷന്‍ ഉടന്‍ പുന:സംഘടിപ്പിക്കണമെന്നും ലാലു ആവശ്യപ്പെട്ടു. ടണ്ടനും ഗോപാലസ്വാമിക്കുമെതിരെ ആരോപണങ്ങളുന്നയിച്ച് കേന്ദ്രനിയമവകുപ്പുമന്ത്രി എച്ച്.ആര്‍ ഭരദ്വാജിന് സപ്തഗിരി കത്തയച്ചിരുന്നു. ഈ കത്തിന്റെ വെളിച്ചത്തിലാണ് ലാലുവിന്റെ ആവശ്യം.












Click it and Unblock the Notifications