എയര്‍ ഇന്ത്യാഎക്സ്പ്രസ് മെയ് 9 മുതല്‍ മസ്കറ്റിലേക്ക്
ദുബായ്: എയര്‍ ഇന്ത്യാ എക്സ്പ്രസ് മെയ് ഒന്‍പതു മുതല്‍ കേരളത്തില്‍ നിന്നും മസ്കറ്റിലേക്ക് ചെലവു കുറഞ്ഞ വിമാനസര്‍വീസ് ആരംഭിക്കും. കൊച്ചിയില്‍ നിന്നായിരിക്കും ഒമാനിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ ആദ്യവിമാനം. മെയ് ഒന്‍പതു മുതല്‍ സര്‍വീസാരംഭിക്കാന്‍ എയര്‍ ഇന്ത്യാ എക്സ്പ്രസിന് ഒമാന്‍ വ്യോമയാനവകുപ്പ് അനുവാദം നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും ഒമാനിലേക്ക് ആഴ്ചയില്‍ 19 വിമാനസര്‍വീസുകളാണ് ഉണ്ടാവുക. മസ്കറ്റില്‍ നിന്നും മുംബൈയിലേക്കും ദില്ലിയിലേക്കും 463.12ദിര്‍ഹമായിരിക്കും നിരക്ക്. കേരളത്തിലേക്കുള്ള നിരക്ക് 534.37 ഡോളറായിരിക്കും. നികുതി കൂടാതെയുള്ള നിരക്കുകളാണിവ.
മസ്കറ്റിലേക്കുള്ള ടിക്കറ്റിന് ട്രാല്‍ ഏജന്റുമാര്‍ 17.1 ദിര്‍ഹവും മടക്കയാത്രക്കുള്ള ടിക്കറ്റിന് 34.2 ദിര്‍ഹമും ഡ്യൂട്ടിയടക്കണം. വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്കുചെയ്യുന്നതിന് പ്രത്യേകചാര്‍ജ് ഈടാക്കില്ല.
മസ്കറ്റില്‍ നിന്നും കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും നാലുവീതം സര്‍വീസുകളും തിരുവനന്തപുരത്തേക്ക് മൂന്നു സര്‍വീസുകളുമാണ് ആഴ്ചയില്‍ ഉണ്ടായിരിക്കുക. സലാലയില്‍ നിന്നും കോഴിക്കോട്ടേക്ക് ഒരു സര്‍വീസുണ്ടായിരിക്കും.












Click it and Unblock the Notifications