Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ രാഷ്ട്രീയനീക്കത്തിന് സമയമായി: വെങ്കയ്യനായിഡു

പാലക്കാട്: സംസ്ഥാനത്ത് യുഡിഎഫും എല്‍എഫുമല്ലാത്ത പുതിയൊരു രാഷ്ട്രീയനീക്കത്തിനു സമയമായെന്ന് ബിജെപി ദേശീയനേതാവ് വെങ്കയ്യനായിഡു. പാര്‍ട്ടി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഇപ്പോള്‍ ഭരണം സ്തംഭിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ പ്രതിപക്ഷം നിഷ്ക്രിയവുമാണ്. എന്നാല്‍ പല ജില്ലകളിലും ശക്തമായ അടിത്തറയുള്ള ബിജെപിക്ക് ഈ രണ്ടുകക്ഷികളെയും എതിര്‍ക്കാന്‍ സാധിക്കും.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കുന്ന ഇടതു കക്ഷികളാണ് മറ്റുള്ള സ്ഥലങ്ങളില്‍ യുഡിഎഫിന്റെ എതിരാളികള്‍. ജനങ്ങളോട് എല്‍ഡിഎഫിന് എന്തെങ്കിലും ഉത്തരവാദിത്വമുണ്ടെങ്കില്‍ യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമായിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ തുടങ്ങിവച്ചിരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ യുപിഎ സര്‍ക്കാര്‍ മുരടിപ്പിക്കുകയാണ്. ഇന്ത്യയിലെ കര്‍ഷകര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. ആന്ധ്രാപ്രദേശില്‍ മാത്രം കഴിഞ്ഞ 10മാസങ്ങള്‍ക്കുള്ളില്‍ 2800ലേറെ കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.

കേരളത്തിലെ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി കൈക്കൊള്ളേണ്ട നയങ്ങളെക്കുറിച്ച് മെയ് 25, 26 തീയതികളില്‍ എറണാകുളത്തു നടക്കുന്ന സമ്മേളനം തീരുമാനമെടുക്കും. തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്കു മത്സരിക്കുമെന്നും വെങ്കയ്യനായിഡു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+