Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനാര്‍ഥികളെ എല്‍ഡിഎഫ് അംഗീകരിച്ചു

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ എം. പ്രകാശന്‍ മാസ്ററേയും കൂത്തുപറമ്പ് പി.ജയരാജനേയും സ്ഥാനാര്‍ത്ഥികളായി നിര്‍ത്തണമെന്ന സിപിഎം നിര്‍ദേശം എല്‍ഡിഎഫ് നേതൃയോഗം അംഗീകരിച്ചു.

വൈകിട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് യോഗം മുഖ്യമായും ചര്‍ച്ച ചെയ്തത്.യുഡിഎഫ് വിട്ട പാര്‍ട്ടികളുടേതുള്‍പ്പെടെ ആരുമായും സഖ്യം വേണ്ടേന്നും അതേസമയം നിരുപാധിക പിന്തുണ കിട്ടിയാല്‍ സ്വീകരിക്കണമെന്നുമാണ് എല്‍ഡിഎഫ് യോഗത്തിന്റെ അഭിപ്രായം.

കരുണാകരന്‍ രൂപീകരിച്ച പാര്‍ട്ടി ഉള്‍പ്പെടെ യുഡിഎഫ് വിട്ടുപോന്ന ഘടകക്ഷികളുമായിസഹകരിക്കുന്ന കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മുന്നണിക്ക് ഏറ്റവും അനുകൂലമാണെന്ന് വിലയിരുത്തിയ യോഗം അത് പരമാവധി മുതലെടുക്കാനുള്ള തന്ത്രങ്ങള്‍ വരും ദിവസങ്ങളില്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+