കോണ്‍ഗ്രസും ലീഗും ഒന്നിച്ചാല്‍ യുഡിഎഫ് അധികാരത്തില്‍: ചെന്നിത്തല
തൃശൂര്‍:കോണ്‍ഗ്രസും ലീഗും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കെ. എം. സീതിസാഹിബ് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്നണിയുടെ പവിത്രത നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരായ നടപടിയുടെ ഭാഗമായാണ് ജേക്കബ്ബിനും ബാലകൃഷ്ണപിളളക്കും പുറത്തു പോകേണ്ടിവന്നത്. ഒന്നോ രണ്ടോ പേര്‍ പോയതുകൊണ്ട് മുന്നണിക്ക് ഒരു കോട്ടവും സംഭവിക്കില്ലെന്ന് വരുംദിവസങ്ങള്‍ തെളിയിക്കും.
ഇരിക്കുന്ന കൊമ്പു മുറിച്ചവരും ട്രോജന്‍ കുതിരകളെ പോലെ പ്രവര്‍ത്തിച്ചവരും യുഡിഎഫില്‍ നിന്നും പോയത് നന്നായെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications