ജയരാജനും പ്രകാശന്‍ മാസ്ററും സ്ഥാനാര്‍ഥികളാവും
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കൂത്തുപറമ്പ് മണ്ഡലത്തില്‍ പി. ജയരാജനും അഴീക്കോട് മണ്ഡലത്തില്‍ എം. പ്രകാശന്‍ മാസ്ററും സിപിഎം സ്ഥാനാര്‍ഥികളായേക്കും.
മെയ് ആറ് വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇവര്‍ക്കാണ് സ്ഥാനാര്‍ഥികളെന്ന നിലയില്‍ മുന്‍ഗണന കിട്ടിയത്. അഴീക്കോട്ട് മത്സരിക്കുന്നതിന് ഇ. പി. ജയരാജന്‍, സി. കെ. പി. പത്മനാഭന്‍ എന്നിവരെയും കൂത്തുപറമ്പ് മണ്ഡലത്തിലേക്ക് കെ. കെ. ശൈലജ ടീച്ചര്‍, കെ. പി. മമ്മു എന്നിവരെയും പരിഗണിച്ചിരുന്നു.
സുപ്രിം കോടതി വിധിയെ തുടര്‍ന്ന് കൂത്തുപറമ്പ് എംഎല്‍എ ആയിരുന്ന ജയരാജന്‍ അയോഗ്യനാക്കപ്പെടുകയായിരുന്നു. അദ്ദേഹത്തിന് വീണ്ടും മത്സരിക്കുന്നതിന് നിയമതടസമില്ലെന്ന് ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് പ്രധാന പരിഗണന ലഭിച്ചത്.
ശനിയാഴ്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും ബന്ധപ്പെട്ട ഏരിയാ കമ്മിറ്റികളും യോഗം ചേരുന്നുണ്ട്. ഈ കമ്മിറ്റികളുടെ അഭിപ്രായം കൂടി ആരാഞ്ഞതിന് ശേഷം അന്തിമതീരുമാനം കൈകൊള്ളാനാണ് സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തിനു ശേഷം സ്ഥാനാര്‍ഥികളെ ഔപചാരികമായി പ്രഖ്യാപിക്കും.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സെക്രട്ടറിയേറ്റ് രൂപീകരണത്തിനായി മെയ് 20ന് ചേരാനിരുന്ന സംസ്ഥാന കമ്മിറ്റി യോഗം മാറ്റിവയ്ക്കാനും തീരുമാനിച്ചു.












Click it and Unblock the Notifications