Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരപക്ഷം വിട്ടവര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നു

കൊച്ചി: കരുണാകരപക്ഷത്തു നിന്നും കൂറുമാറി ഔദ്യോഗികപക്ഷത്തിനൊപ്പം ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നു. നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയിലേക്ക് പോയവര്‍ വഹിച്ചിരുന്ന സ്ഥാനങ്ങള്‍ ഔദ്യോഗികപക്ഷത്തോട് കൂറ് കാണിച്ച ഐ ഗ്രൂപ്പുകാര്‍ക്ക് നല്‍കണമെന്ന് ഗ്രൂപ്പ് യോഗം ആവശ്യപ്പെട്ടു.

ഇനി ഗ്രൂപ്പ് യോഗങ്ങള്‍ പാടില്ലെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള നിര്‍ദേശം നല്‍കിയതിന്റെ തൊട്ടടുത്ത ദിവസമാണ് കൊച്ചിയില്‍ ലിനോ ജേക്കബിന്റെ വീട്ടില്‍ ഗ്രൂപ്പ് യോഗം നടന്നത്. കരുണാകരപക്ഷത്തു നിന്നും കൂറുമാറിയ എംഎല്‍എമാരുള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

പി. സി. ചാക്കോ, വി. ജെ. പൗലോസ് എന്നിവരാണ് യോഗംചേരുന്നതിന് നേതൃത്വം നല്‍കിയത്. കളമശേരി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ ജമാല്‍, വിനോദ്, സിമി റോസ്ബെല്‍ തുടങ്ങിയവരും യോഗത്തിനെത്തി. ഗ്രൂപ്പ് യോഗമല്ലെന്നും സ്വകാര്യ കൂട്ടായ്മയാണെന്നുമാണ് യോഗത്തിനെത്തിയവര്‍ ഇതിനെ വിശേഷിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+