ഇനി ഗ്രൂപ്പുകള്‍ പാടില്ലെന്ന് കെപിസിസി
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പ് യോഗങ്ങളും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും പാടില്ലെന്ന് കെപിസിസി നിര്‍വാഹക സമിതി നിര്‍ദേശിച്ചു. ഇനി പാര്‍ട്ടിയില്‍ ഗ്രൂപ്പുകളും ഗ്രൂപ്പ് യോഗങ്ങളുമുണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള അറിയിച്ചു.
ഇനി ഗ്രൂപ്പുകള്‍ പാടില്ലെന്നും പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനുള്ള ശ്രമം അനുവദിക്കരുതെന്നും ധനമന്ത്രി വക്കം പുരുഷോത്തമന്‍ യോഗത്തില്‍ നിര്‍ദേശിച്ചു. ഈ നിര്‍ദേശത്തെ കടവൂര്‍ ശിവദാസന്‍ എതിര്‍ത്തു. കരുണാകരന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയ സാഹചര്യത്തില്‍ ഐ ഗ്രൂപ്പിലുണ്ടായിരുന്നവര്‍ പാര്‍ട്ടി വിട്ടുപോവാതിരിക്കാന്‍ ഗ്രൂപ്പ് സംവിധാനം നിലനിര്‍ത്തണമെന്നും പ്രവര്‍ത്തകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഗ്രൂപ്പ് ആവശ്യമാണെന്നും കടവൂര്‍ ശിവദാസന്‍ പറഞ്ഞു.
എന്നാല്‍ കടവൂരിന്റെ നിര്‍ദേശത്തെ ആരും പിന്തുണച്ചില്ല. ഗ്രൂപ്പുകളാണ് പാര്‍ട്ടിയെ ഈ നിലയിലെത്തിച്ചതെന്ന് ശൂരനാട് രാജശേഖനും വി. എസ്. വിജയരാഘവനും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഗ്രൂപ്പുകള്‍ പാടില്ലെന്ന നിര്‍ദേശം യോഗത്തില്‍ അംഗീകരിച്ചത്.
കെ. കരുണാകരന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ താന്‍ കരുതിയതു പോലെ അധികം പേര്‍ പോയിട്ടില്ലെന്നും വളരെ ചെറിയൊരു വിഭാഗം മാത്രമാണ് പുതിയ പാര്‍ട്ടിയിലേക്ക് പോയതെന്നും എ. കെ. ആന്റണി പറഞ്ഞു. ഇതിന് കെപിസിസി നേതൃത്വത്തെ അഭിനന്ദിച്ച ആന്റണി ഇനി എല്ലാവരും ഒറ്റക്കെട്ടായി നിന്ന് മുന്നോട്ടുപോകണമെന്നും നിര്‍ദേശിച്ചു. മുരളീധരന്റെ പാര്‍ട്ടി വിട്ടുവരുന്നവര്‍ക്ക് എല്ലാ തരത്തിലും സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
എ. കെ. ആന്റണിയെ അധിക്ഷേപിച്ച രാജ്മോഹന്‍ ഉണ്ണിത്താനെതിരെ നടപടിയെടുക്കാന്‍ യോഗം കെപിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി.












Click it and Unblock the Notifications