മലയാളി അധ്യാപികയെ ബലാത്സംഗം ചെയ്ത് കൊന്നു
കൊഹിമ: നാഗാലാന്റില്‍ ഒരു മലയാളി അധ്യാപികയെ ബലാത്സംഗം ചെയ്ത് കൊന്നു. അധ്യാപികയുടെ മൃതദേഹം ദ്സൂസ പവര്‍ഹൗസിന് സമീപം കണ്ടെത്തി.
മെസോമയിലെ സര്‍ക്കാര്‍ എം. ഇ. സ്കൂളില്‍ ഒമ്പതു വര്‍ഷമായി അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു ഇവര്‍. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം സ്വദേശിയാണ് ഇവര്‍.
ഫോറസ്റ് കോളനിയില്‍ താമസിക്കുന്ന ഇവര്‍ വ്യാഴാഴ്ച സ്കൂളില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്തിയിരുന്നില്ല. ഭര്‍ത്താവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.
കൊല്ലപ്പെടുന്നതിനു മുമ്പ് ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ അറസ്ര്ര്ര് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications