യുഡിഎഫില്‍ നിന്നും ചിലര്‍ പോയത് ഉപകാരം: മന്ത്രി മാണി
കോട്ടയം: യുഡിഎഫില്‍ നിന്നും ചിലരൊക്കെ പോയത് ഉര്‍വശീശാപം ഉപകാരമായതുപോലെയാണെന്ന് മന്ത്രി കെ. എം. മാണി.
ഐക്യമില്ലായ്മയായിരുന്നു യുഡിഎഫിന്റെ പ്രശ്നം. ചോറിങ്ങും കൂറങ്ങും എന്ന മട്ടില്‍ കുറേ പേരുണ്ടായിരുന്നു. അവര്‍ പോയി. പോയതൊന്നും കക്ഷികളല്ല. ഒറ്റക്കു നില്‍ക്കാന്‍ കെല്‍പില്ലാത്ത ചില നേതാക്കളാണ്. കേരളാ കോണ്‍ഗ്രസ് എന്ന ലേബലൊട്ടിച്ചാല്‍ ആരും കേരളാകോണ്‍ഗ്രസാവില്ല.
മെയ് ഏഴ് ശനിയാഴ്ച കോട്ടയത്തു നടക്കുന്ന യൂത്ത് പ്രണ്ട് റാലി കേരളരാഷ്ട്രീയത്തില്‍ മാറ്റത്തിനു തുടക്കം കുറിക്കും. വികസനത്തിനു വേണ്ടിയായിരിക്കും ഈ മാറ്റം. വികസനത്തിനു വേണ്ടിയുള്ള യുവശക്തിയുടെ അളവുകോലായിരിക്കും റാലിയെന്നും മാണി പറഞ്ഞു.












Click it and Unblock the Notifications