എന്‍സിഐ ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു
കോഴിക്കോട്: നാഷണല്‍ കോണ്‍ഗ്രസി(ഇന്ദിര)ന്റെ ജില്ലാ ഭാരവാഹികളെയും പോഷകസംഘടനാ ഭാരവാഹികളെയും പ്രഖ്യാപിച്ചു.
മെയ് ഏഴ് നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മുരളീധരനാണ് വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ജില്ലാ പ്രസിഡന്റുമാര്‍: തിരുവനന്തപുരം- പി. വിജയദാസ്, കൊല്ലം- കെ. കരുണാകര പിള്ള, പത്തനംതിട്ട- കെ. സദാശിവപണിക്കര്‍, കോട്ടയം- പ്രൊഫ. കെ. കെ. എബ്രഹാം, ആലപ്പുഴ- എം. ജോ. ജോബ്, ഇടുക്കി- സി. എം. സോമരാജന്‍, എറണാകുളം- കെ. വി. മുഹമ്മദുകുട്ടി മാസ്റര്‍, തൃശൂര്‍- വി. ബാലറാം, പാലക്കാട്- ബാബു തോമസ്, മലപ്പുറം- കെ. എം. സയിദ് മുഹമ്മദ് തങ്ങള്‍, കോഴിക്കോട്- കെ. സാദിരിക്കോയ, വയനാട്- കെ. സി. നാണു, കണ്ണൂര്‍- കെ. സി. കടമ്പൂരാന്‍, കാസര്‍കോട്- അഡ്വ. സി. കെ. ശ്രീധരന്‍.
പോഷകസംഘടനാ പ്രസിന്റുമാര്‍- യൂത്ത് കോണ്‍സ്രസ്- ഇബ്രാഹിംകുട്ടി കല്ലാര്‍, കെഎസ്യു- എ. ആര്‍. നിഷാദ്, മഹിളാ കോണ്‍ഗ്രസ്- ആര്‍. ചെല്ലമ്മ ടീച്ചര്‍, കര്‍ഷക കോണ്‍ഗ്രസ്- ദിവാകരന്‍ കാണാത്ത്, ഡികെടിഎഫ്- പ്രൊഫ. മാത്യു കോര, ദളിത് കോണ്‍ഗ്രസ്- പി. സി. രത്നാകരന്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്- കെ. രാജന്‍.
പൊലീസ് സഹായത്തോടെ മുഖ്യമന്ത്രിയുടെ ഗ്രൂപ്പുകാര്‍ പിടിച്ചടക്കിയ ഓഫീസുകള്‍ തിരിച്ചുപിടിക്കുമെന്ന് മുരളി പറഞ്ഞു. കാലാകാലങ്ങളായി തങ്ങളുടെ പക്കലുള്ള ഓഫീസുകളാണ് പൊലീസുകാര്‍ പിടിച്ചെടുത്തത്. അത് തിരിച്ചുപിടിക്കും.
അഴീക്കോട്, കൂത്തുപറമ്പ് ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ നിലപാട് മെയ് 11ന് പ്രഖ്യാപിക്കും. സ്മാര്‍ട്ട് സിറ്റിയുടെ പിന്നില്‍ അഴിമതിയുണ്ടെന്നും അടുത്ത നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എമാര്‍ അക്കാര്യം തുറന്നുപറയുമെന്നും മുരളി വ്യക്തമാക്കി.












Click it and Unblock the Notifications