പൊലീസ് സേനയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി
തിരുവനന്തപുരം: പൊലീസ് സേനയുടെതലപ്പത്ത് അഴിച്ചുപണി നടത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നറിയിച്ചു.
കാസര്‍കോട്, കോഴിക്കോട് റൂറല്‍, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം റൂറല്‍,ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട് എന്നിവിടങ്ങളിലെ എസ്പിമാരെ സ്ഥലംമാറ്റി.കേരള പോലീസ് അക്കാദമി അസിസ്റന്റ് ഡയറക്ടര്‍, എറണാകുളം വിജിലന്‍സ് എസ്പിഎന്നീ രണ്ട് തസ്തികകള്‍ കൂടി എസ്പിമാര്‍ക്ക് തുല്യമായി സൃഷ്ടിച്ചു.
പുതിയ നിയമനങ്ങള്‍: വി.വി. മോഹനന്‍- കേരള പോലീസ് അക്കാദമി അസിസ്റന്റ് ഡയറക്ടര്‍,എം.വി. സോമസുന്ദരന്‍- വിജിലന്‍സ് എസ്പി (എറണാകുളം), വിക്രം - വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി (തിരുവനന്തപുരം).
മറ്റ് എസ്പിമാര്‍: പത്തനംതിട്ട - ടി.പി.രാജഗോപാല്‍, ആലപ്പുഴ - വര്‍ഗീസ് ജോര്‍ജ്, കോട്ടയം - എസ്. ശ്രീജിത്ത്, തൃശൂര്‍ - ടി.ചന്ദ്രന്‍, എറണാകുളം റൂറല്‍ - എച്ച് വഹാബ്, പാലക്കാട് - എം.എന്‍. ജയപ്രകാശ്, വയനാട് - എം.പത്മനാഭന്‍, കാസര്‍കോട് - ടി.ശ്രീശുകന്‍, കൊല്ലം - എം.സുഗതന്‍, കോഴിക്കോട് റൂറല്‍ - ടി.എം. അബൂബക്കര്‍, കോട്ടയം വിജിലന്‍സ് - ജോസ് ജോര്‍ജ്, ക്രൈം ബ്രാഞ്ച് സിഐ ഡിഎസ്പി -മഹിപാല്‍ യാദവ്, കെഎപി കമാന്‍ഡന്റ് - ടി.ജെ. ജോസ്.












Click it and Unblock the Notifications