കുഞ്ഞാലിക്കുട്ടിക്കെതിരെ റജീന വീണ്ടും
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസിലെ പ്രധാനസാക്ഷി റെജീന കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നാലാം കോടതിയില്‍ മുസ്ലീം ലീഗ് ജ-നറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ പരാതി സമര്‍പ്പിച്ചു. കുഞ്ഞാലിക്കുട്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചത് പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പാണെന്ന് റജ-ീന കോടതിയില്‍ ബോധിപ്പിച്ചു.
കുഞ്ഞാലിക്കുട്ടിക്കെതിരെ ബലാല്‍സംഗത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട്പി. ജെ. സെബാസ്റ്യന്‍ നല്‍കിയ കേസ് പരിഗണിക്കുന്നതിനിടെയാണ് റെജീന കോടതിയിലെത്തിയത്. കേസില്‍ തന്റെ വാദവും കേള്‍ക്കണമെന്ന് റെജീന ആവശ്യപ്പെട്ടു.
എന്നാല്‍ ഹര്‍ജിക്കാരിയെ തിരിച്ചറിഞ്ഞ് സമന്‍സ് അയച്ച ശേഷം മാത്രമേ അക്കാര്യം പരിഗണിക്കാനാവൂ എന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കി. കേസ് ഈ മാസം 28-ലേക്ക് മാറ്റി. റജ-ീന സമര്‍പ്പിച്ച പരാതിയും മെയ് 28ന് കോടതി പരിഗണിക്കും.
പ്രായപൂര്‍ത്തി ആകുന്നതിന് മുന്‍പാണ് റജ-ീനയെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് 2004 ഡിസംബര്‍ 12 നാണ് സെബാസ്റ്റ്യന്‍ ഹര്‍ജ്ജി നല്‍കിയത്. കേസിന്റെ വാദം പുരോഗമിക്കുന്നതിനിടെ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറായി സെബാസ്റ്റ്യന്‍ സമീപിച്ചിരുന്നു. റജീനയുടെ വയസു തെളിയിക്കല്‍ രേഖകള്‍ പരിശോധിച്ചപ്പോല്‍ ആരോപണം തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷിക്കുന്നതെന്ന് സെബാസ്റ്റ്യന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന് വിരുദ്ധമായ മൊഴിയാണ് റജ-ീന ഇപ്പോള്‍ കോടതിയില്‍ നല്‍കിയത്.
കേസ് പിന്‍വലിക്കരുതെന്നും റജ-ീന ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ കുട്ടിയോടൊപ്പമാണ് റജ-ീന കോടതിയിലെത്തിയത്. ഒരു സാമൂഹ്യ പ്രവര്‍ത്തകയും റജ-ീനയ്ക്കൊപ്പമുണ്ടായിരുന്നു. സ്വകാര്യ ഹര്‍ജിയില്‍ അന്തിമ വിധി പറയാനാണ് ശനിയാഴ്ച കോടതി തീരുമാനിച്ചിരുന്നത്.












Click it and Unblock the Notifications