സി. എ. അജീര്‍ യുഡിഎഫ് സ്ഥാനാര്‍ഥി
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി സിഎംപിയിലെ സി. എ. അജീര്‍ മത്സരിക്കും. കഴിഞ്ഞ തവണയും അജീറായിരുന്നു അഴീക്കോട്ടെ സിഎംപി സ്ഥാനാര്‍ഥി.
മെയ് ആറ് വെള്ളിയാഴ്ച ചേര്‍ന്ന സിഎംപി പോളിറ്റ്ബ്യൂറോ യോഗവും നിര്‍വാഹകസമിതിയുമാണ് അജീറിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍ അജീറിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചതിന് ശേഷമായിരിക്കും ഔപചാരിക പ്രഖ്യാപനം നടത്തുന്നത്.
ഡിവൈഎഫ്ഐയുടെ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായ അജീര്‍ ഇപ്പോള്‍ സിഎംപി പോളിറ്റ് ബ്യൂറോ അംഗമാണ്.












Click it and Unblock the Notifications