Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോണി ബ്ലെയര്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചു

ലണ്ടന്‍: ബ്രിട്ടണില്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചു. മന്ത്രിസഭയിലെ തന്റെ വിശ്വസ്തരെ പഴയസ്ഥാനങ്ങളില്‍ തന്നെ ബ്ലെയര്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ടോണി ബ്ലെയറിന്റ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോര്‍ഡന്‍ ബ്രൗണ്‍ തന്നെയാണ് ഇത്തവണയും സാമ്പത്തികകാര്യമന്ത്രി. ജനപിന്തുണയുടെ കാര്യത്തില്‍ ബ്ലെയറിനേക്കാള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ബ്രൗണിന്റെ സാമ്പത്തികപരിഷ്കാരണങ്ങളാണ് ലേബര്‍ പാര്‍ട്ടിക്ക് മൂന്നാം തവണയും വിജയം ലഭിക്കാനുള്ള ഒരു പ്രധാന ഘടകം. തന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് ബ്ലെയര്‍ നല്‍കിയ പിന്തുണക്ക് ബ്രൗണ്‍ നന്ദി പറഞ്ഞു.

തന്റെ കാമുകിയുടെ വിസപ്രശ്നത്തിന്റെ പേരില്‍ ആഭ്യന്തരസെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്ന ഡേവിഡ് ബ്ലങ്കറ്റ് പെന്‍ഷന്‍ സെക്രട്ടറിയുടെ പദവിയില്‍ മന്ത്രിസഭയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന ജോണ്‍ പ്രെസ്കോട്ടിനെ സംസ്ഥാനസെക്രട്ടറിയായും ചാള്‍സ് ക്ലെര്‍ക്കിനെ ആഭ്യന്തരസെക്രട്ടറിയായും റൂത്ത് കെല്ലിയെ വിദ്യാഭ്യാസസെക്രട്ടറിയായും നിയമിച്ചു.

മുന്‍ ആരോഗ്യസെക്രട്ടറി ജോണ്‍ റെയ്ദായിരിക്കും പുതിയ പ്രതിരോധസെക്രട്ടറി. പ്രതിരോധ സെക്രട്ടറിയായിരുന്ന ജിയോഫ് ഹൂണിനെ ഹൗസ് ഓഫ് കോമണ്‍സിന്റെ നേതാവായി തെരഞ്ഞെടുത്തു. പെട്രീഷ്യ ഹെവിറ്റാണ് ആരോഗ്യസെക്രട്ടറി.വൈദ്യുത, വ്യവസായ, നിര്‍മാണസെക്രട്ടറിയുടെ ചുമതല അലന്‍ ജോണ്‍സനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+