ഇറാഖിലെ കാര്‍ബോംബ് സ്ഫോടനത്തില്‍ 17 മരണം
ബാഗ്ദാദ്: മധ്യബാഗ്ദാദില്‍ മെയ് ഏഴ് ശനിയാഴ്ചയുണ്ടായ ഒരു കാര്‍ ബോംബ് സ്ഫോടനത്തില്‍ നാല് അമേരിക്കക്കാരും 13 ഇറാഖി സൈനികരുമടക്കം 17പേര്‍ മരിച്ചു. 33ഓളം പേര്‍ക്ക് പരിക്കേറ്റു.
ബാഗ്ദാദിലെ തിരക്കേറിയ സ്ഥലമായ തഹ്റീര്‍ സ്ക്വയറില്‍ നിര്‍ത്തിയിട്ടിരുന്ന ബോംബ് വച്ചിരുന്ന കാര്‍ അവിടെക്കിടന്നിരുന്ന മറ്റു വാഹനങ്ങളുടെ ഇടയിലേക്ക് ഓടിച്ചുകയറ്റിയപ്പോഴാണ് സ്ഫോടനമുണ്ടായത്. പ്രമുഖരായ ഇറാഖികള്‍ക്കും വിദേശീയര്‍ക്കും അകമ്പടി പോകാറുള്ള സ്പോര്‍ട് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വാഹനങ്ങളാണ് അവിടെ കൂടുതലും നിര്‍ത്തിയിട്ടിരുന്നത്. വാഹനങ്ങളിലുണ്ടായിരുന്നവര്‍ പലരും തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞു പോയി.
സുരക്ഷാസൈനികരെന്നു കരുതുന്ന അമേരിക്കക്കാരുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ അവരുടെ വാഹനങ്ങളില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications