പിബി സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തും
ദില്ലി: മെയ് 22ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനം അടുത്തയാഴ്ച ദില്ലിയില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തും.
18-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ആദ്യായി ചേരുന്ന പോളിറ്റ് ബ്യൂറോ യോഗം മെയ് 14, 15 തീയതികളിലാണ് ദില്ലിയില്‍ നടക്കുന്നത്. കേന്ദ്രകമ്മിറ്റി അടുത്ത മാസം കൊല്‍ക്കത്തയില്‍ ചേര്‍ന്നേക്കും.
പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ നിലപാടിനെ കുറിച്ചും പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാ കാര്യങ്ങളിലെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനെ കുറിച്ചും പിബി യോഗം ചര്‍ച്ച ചെയ്യും.
സാമ്പത്തിക വിഷയങ്ങളുയര്‍ത്തുന്നതിന് പുറമെ വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ സാമൂഹ്യപ്രശ്നങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications