അധ്യാപികയുടെ കൊല: മലയാളി അറസ്റില്‍
കൊഹിമ: മലയാളി അധ്യാപികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മലയാളി സന്തോഷ് കോശിയെ പൊലീസ് അറസ്റ് ചെയ്തു.
കൊഹിമയ്ക്കടുത്തുള്ള കൊനോമ ഗ്രാമത്തിലെ പിസോ സവിനോയില്‍ നിന്നാണ് സന്തോഷ് കോശിയെ പിടികൂടിയത്. വേറൊരു യുവാവിന്റെ സഹായത്തോടെയാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
സ്കൂളില്‍ നിന്ന് മടങ്ങും വഴി അധ്യാപികയെ വിജനമായ സ്ഥലത്തേക്ക് ബലമായി കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പ്രതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. അധ്യാപിക ജോലി ചെയ്യുകയായിരുന്ന മെസോമയിലെ സര്‍ക്കാര്‍ എം. ഇ. സ്കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയാണ് സന്തോഷ് കോശി.
പത്തനംതിട്ട ജില്ലയിലെ കുന്നന്താനം സ്വദേശിനിയായ മലയാളി അധ്യാപികയുടെ മൃതദേഹമാണ് ഡിസൂസ പവര്‍ഹൗസിന് സമീപം കണ്ടെത്തിയത്.












Click it and Unblock the Notifications