Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം നിലപാടിനെതിരെ ബാലാനന്ദന്‍

ആലപ്പുഴ: കരിമണല്‍ ഖനന പ്രശ്നത്തില്‍ സിപിഎം നിലപാടിന് വിരുദ്ധമായി സിഐടിയു ദേശീയ വൈസ് പ്രസിഡന്റും മുന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ ഇ. ബാലാനന്ദന്‍ പ്രസ്താവന നടത്തിയത് വിവാദമായേക്കും.

കരിമണല്‍ സമ്പത്ത് വ്യവസ്ഥകളോടെ നമുക്ക് ഉപയോഗിക്കാന്‍ കഴിയണമെന്ന വിവാദപരമായ പ്രസ്താവനയാണ് ശനിയാഴ്ച ബാലാനന്ദന്‍ നടത്തിയത്. 50,000 കോടി രൂപയുടെ കരിമണല്‍ നിക്ഷേപം നമുക്കുണ്ടെന്നും ഇത് സംസ്കരിച്ച് ഉപയോഗിക്കണമെന്നും ബാലാനന്ദന്‍ പറഞ്ഞു.

5 ലക്ഷം കോടി രൂപയുടെ ലാഭമായിരിക്കും ഇതിലൂടെ നമുക്കുണ്ടാക്കാനാവുക. എന്നാല്‍ കരിമണല്‍ ഖനനം പൂര്‍ണമായും സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലായിരിക്കണമെന്നും ഇതില്‍ നിന്നും കിട്ടുന്ന പണം സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവ. ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് ബാലാനന്ദന്‍ ഈ പ്രസ്താവന നടത്തിയത്.

കരിമണല്‍ ഖനനം ഒരു തരത്തിലും അനുവദിക്കാന്‍ പാടില്ലെന്ന് സിപിഎം നിലപാടെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ബാലാനന്ദന്റെ ഈ പ്രസ്താവന. ഖനനം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച സമിതി പിരിച്ചുവിടണമെന്നും ഖനനത്തില്‍ നിന്നും സര്‍ക്കാര്‍ പൂര്‍ണമായും പിന്‍മാറണമെന്നും ആലപ്പുഴ എംപി ഡോ. കെ. എസ്. മനോജ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബാലാനന്ദന്റെ ഈ പ്രസ്താവന.

സിപിഎമ്മിന്റെ നിലപാടിന് വിരുദ്ധമായ ബാലാനന്ദന്റെ പ്രസ്താവന വരുംദിവസങ്ങളില്‍ സിപിഎമ്മില്‍ ചൂടേറിയ ചര്‍ച്ചക്ക് കാരണമായേക്കും. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വി. എസ്. അച്യുതാനന്ദനൊപ്പം ചേര്‍ന്ന് ഔദ്യോഗികപക്ഷത്തിനെതിരെ കരുനീക്കം നടത്തിയ ബാലാനന്ദനെ കടന്നാക്രമിക്കാന്‍ കിട്ടിയ ആയുധമായിട്ടായിരിക്കും പിണറായി പക്ഷം ഈ പ്രസ്താവന ഉപയോഗപ്പെടുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+