കോണ്‍ഗ്രസ് ഓഫീസ് പിടിച്ചവര്‍ അറസ്റില്‍
പത്തനംതിട്ട: കോണ്‍ഗ്രസ് കോന്നി ബ്ലോക്ക് കമ്മിറ്റി ഓഫീസ് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു. പൊലീസെത്തി ഇവരെ അറസ്റ് ചെയ്തുനീക്കി.
മെയ് എട്ട് ഞായറാഴ്ച നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) ജില്ലാ കണ്‍വീനര്‍ കോന്നി വിജയകുമാറിന്റെ നേതൃത്വത്തിലാണ് ഒരു സംഘം പേര്‍ ഓഫീസ് പിടിച്ചെടുത്തത്. ഔദ്യോഗിക വിഭാഗത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസെത്തി ഇവരെ നീക്കി.
നാഷണല്‍ കോണ്‍ഗ്രസുകാരെ അറസ്റ് ചെയ്തതോടെ ഔദ്യോഗിക വിഭാഗം ഓഫീസില്‍ തമ്പടിച്ചു. ഞായറാഴ്ച വൈകീട്ട് യൂത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ഓഫീസില്‍ നടക്കും.












Click it and Unblock the Notifications