കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം വിട്ടവര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു

  • By Staff
Google Oneindia Malayalam News

കൊല്ലം: വിവിധ ഘട്ടങ്ങളിലായി സിപിഎം വിട്ടവര്‍ ദേശീയതലത്തില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു. സിപിഎമ്മിന്റെ കേരളത്തിലെ പ്രധാന വിമര്‍ശനായ വി. ബി. ചെറിയാന്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതിനായി നീക്കം നടത്തുന്നത്.

മാര്‍ക്സിസ്റ് കമ്യൂണിസ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (എംസിപിഐ), സിപിഎം(പഞ്ചാബ്), ബിടിആര്‍-ഇഎംഎസ്-എകെജി ജനകീയ വേദി എന്നീ സംഘടനകളാണ് പുതിയ പാര്‍ട്ടിക്ക് കീഴില്‍ ഒന്നിക്കാന്‍ ഒരുങ്ങുന്നത്. പാര്‍ട്ടിയുടെ പരിപാടിക്ക് രൂപം നല്‍കാന്‍ ഏഴംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സിപിഐ ജനറല്‍ സെക്രട്ടറി ജഗ്ജിത്സിംഗ് ലാല്‍പുരി കണ്‍വീനറായ സമിതിയില്‍ വി. ബി. ചെറിയാന്‍, എം. രാജന്‍ (ജനകീയവേദി), ഓംകാര്‍ (എംസിപിഐ), മംഗത്രം പാസ്ല, കര്‍കപാല്‍സിംഗ് (സിപിഎം-പഞ്ചാബ്) എന്നിവര്‍ അംഗങ്ങളാണ്.

1964ല്‍ സിപിഎം രൂപീകരിക്കുമ്പോള്‍ സ്വീകരിച്ചിരുന്ന പാര്‍ട്ടി പരിപാടിക്ക് സമാനമായ ഒന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പരിപാടി. ആവശ്യമായ മാറ്റങ്ങള്‍ ഇതില്‍ വരുത്തും. ജൂണ്‍ അവസാനത്തിലോ ജൂലൈയിലോ പുതി പാര്‍ട്ടി രൂപീകരണം പ്രഖ്യാപിക്കുന്നതിനായി ഒരു ദേശീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.

ആറ് സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള പാര്‍ട്ടിയാണ് എംസിപിഐ. ആന്ധ്രാപ്രദേശില്‍ എംസിപിഐ നേതാവ് ഓംകാര്‍ നിയമസഭാംഗമാണ്. എ. കെ. ജി പ്രസിഡന്റായിരുന്ന അഖിലേന്ത്യാ കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ജഗ്ജിത് സിംഗ് ലാല്‍പുരി അറിയപ്പെടുന്ന കമ്യൂണിസ്റ് നേതാവാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X