കാട്ടുമാടം നാരായണന്‍ അന്തരിച്ചു
തൃശൂര്‍: പ്രശസ്ത സാഹിത്യകാരന്‍ കാട്ടുമാടം നാരായണന്‍ (75) അന്തരിച്ചു. മെയ് എട്ട് ഞായറാഴ്ച രാവിലെ ഒമ്പതരയോടെ കാട്ടുമാടത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് കുറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
ഒട്ടേറെ പുസ്കകങ്ങള്‍ എഴുതിയിട്ടുള്ള കാട്ടുമാടത്തിന്റെ മുഴുവന്‍ പേര് കാട്ടുമാടം നാരായണന്‍ നമ്പൂതിരിയെന്നാണ്. കഥകളും ലേഖനങ്ങളുമെഴുതിയിട്ടുള്ള അദ്ദേഹം സിനിമകള്‍ക്ക് തിരക്കഥ രചിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രതന്ത്രങ്ങളില്‍ നിപുണനായാണ് കാട്ടുമാടം അറിയപ്പെടുന്നത്.
ഉറച്ച കമ്യൂണിസ്റുകാരനായിരുന്ന അദ്ദേഹം കമ്യൂണിസ്റ് പാര്‍ട്ടിയുടെ പിളര്‍പ്പോടെ രാഷ്ട്രീയമുപേക്ഷിച്ചു. പിന്നീട് തന്ത്രിയായ അദ്ദേഹം മന്ത്രതന്ത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധയര്‍പ്പിച്ചു. മലബാറിലെ ഒട്ടേറെ ക്ഷേത്രങ്ങളില്‍ അദ്ദേഹം തന്ത്രിയായിരുന്നിട്ടുണ്ട്.
പത്മിനി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍ ജയശ്രീ, മായ, ജയ, അനില്‍. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് കാട്ടുമാടത്തെ വീട്ടുവളപ്പില്‍ നടക്കും. -












Click it and Unblock the Notifications