Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗതാഗത തടസത്തിന് സുരേന്ദ്രന്‍ എംപിയ്ക്കെതിരെ കേസ്

കൊല്ലം: ഗതാഗത തടസമുണ്ടാക്കുകയും ട്രാഫിക് നിയന്ത്രണത്തിന് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടറെ കൃത്യനിര്‍വഹണം നടത്തുന്നതില്‍ നിന്ന് തടയുകയും ചെയ്തതിന് അടൂര്‍ എംപി ചെങ്ങറ സുരേന്ദ്രനെതിരെ കൊട്ടാരക്കര പൊലീസ് കേസ് രജിസ്റര്‍ ചെയ്തു.

കേസ് രജിസ്റര്‍ ചെയ്തതിന് ശേഷം സുരേന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി തേടി ലോക്സഭാ സ്പീക്കര്‍ക്ക് പൊലീസ് ഫാക്സ് സന്ദേശം അയച്ചു. കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ ഗതാഗത തടസമുണ്ടാക്കിയതിനാണ് കേസ്.

വൈകുന്നേരത്താണ് കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ സുരേന്ദ്രന്‍ കാറില്‍ വന്നിറങ്ങിയത്. കാറില്‍ നിന്നിറങ്ങി ഒരു മെഡിക്കല്‍ സ്റോറിലേക്ക് സുരേന്ദ്രന്‍ ചെന്നു. കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ഗതാഗതത്തിന് തടസമുണ്ടാക്കുന്നുണ്ടെന്നു കണ്ട സബ് ഇന്‍സ്പെക്ടര്‍ കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ടു. നിര്‍ദേശം അനുസരിക്കാന്‍ ഡ്രൈവര്‍ വിസമ്മതിച്ചപ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ പിഴ ചുമത്തി. ആ സമയത്താണ് എംപി തിരിച്ചെത്തിയത്. സബ് ഇന്‍സ്പെക്ടറെ എംപി പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും കാര്‍ മാറ്റിയിടാന്‍ വിസമ്മതിക്കുകയും ചെയ്തു. മോശപ്പെട്ട ഭാഷയിലാണ് എംപി സബ് ഇന്‍സ്പെക്ടറോട് സംസാരിച്ചതെന്നും ആരോപണമുണ്ട്. ഇതിനിടയില്‍ കുറച്ചുനേരം കടുത്ത ഗതാഗത തടസമുണ്ടായി.

അതേ സമയം താന്‍ ഗതാഗതം തടസപ്പെടുത്തിയിട്ടില്ലെന്നും സബ് ഇന്‍സ്പെക്ടറാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. താന്‍ ലോക്സഭാ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മെയ് ഏഴ് ശനിയാഴ്ച വൈകീട്ട് കൊട്ടാരക്കരയില്‍ എല്‍ഡിഎഫ് യോഗം നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+