മുരളിയും വെള്ളാപ്പള്ളിയും ചര്‍ച്ച നടത്തി
കൊച്ചി: നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) പ്രസിഡന്റ് കെ. മുരളീധരനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂടിക്കാഴ്ച നടത്തി.
മെയ് എട്ട് ഞായറാഴ്ച വെള്ളാപ്പള്ളിയുടെ കണിച്ചക്കുളങ്ങരയിലുള്ള വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുരളിയോടൊപ്പം നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളായ ബി. സുഗതന്‍ എംഎല്‍എയും എന്‍. വേണുഗോപാലും ഉണ്ടായിരുന്നു.
പുതിയ പാര്‍ട്ടിക്ക് എസ്എന്‍ഡിപിയുടെ പിന്തുണ തേടാനാണ് മുരളി വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തിയത്. പുതിയ പാര്‍ട്ടിയോടുള്ള നിലപാട് ആലോചിച്ച് തീരുമാനിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം വെള്ളാപ്പള്ളി വാര്‍ത്താലേഖകരോട് പറഞ്ഞു.
യുഡിഎഫ് ഭരണകാലത്ത് ഭൂരിപക്ഷത്തിന് നീതി കിട്ടാതെപോയെന്ന് മുരളി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications