Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് ഒഴിവാകാനാകില്ല: മന്ത്രി സെയ്ദ്

കൊച്ചി: വൈദ്യുതി ബോര്‍ഡ് വിഭജനത്തില്‍ നിന്ന് കേരളത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കേന്ദ്രഊര്‍ജമന്ത്രി പി. എം. സെയ്ദ് കൊച്ചിയില്‍ വാര്‍ത്ത ലേഖകരോട് പറഞ്ഞു. വൈദ്യുതി ബോര്‍ഡ് വിഭജിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്ന സംസ്ഥാന വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സെയ്ദ്.

വൈദ്യുതി ബോര്‍ഡ് വിഭജ-നത്തിനുള്ള കാലാവധി നീട്ടിക്കിട്ടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. നിയമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് പി. എം. സെയ്ദ് വ്യക്തമാക്കി.

നിലവിലെ നിയമപ്രകാരം ജ-ൂണ്‍ 10ന് മുമ്പ് എല്ലാ സംസ്ഥാനങ്ങളും വൈദ്യുത ബോര്‍ഡിനെ മൂന്ന് കേന്ദ്രങ്ങളായി വിഭജ-ിക്കേണ്ടതാണ്. വൈദ്യുതിബോര്‍ഡ് വിഭജനം സംബന്ധിച്ച കേന്ദ്ര നിയമം നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ബാദ്ധ്യസ്ഥരാണ്.

കേരളമടക്കം എട്ട് സംസ്ഥാനങ്ങള്‍ കാലാവധി നീട്ടിക്കിട്ടണമെന്ന ആവശ്യം മുന്നോട്ടു വച്ചിട്ടുണ്ട്. നിയമപ്രകാരം ഇത് സാധ്യമാണോ എന്നറിയാന്‍ വിദഗ്ദ്ധ ഉപദേശം തേടിയിട്ടുണ്ട്. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ഉപദേശം ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും- സെയ്ദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+