ഉപതിരഞ്ഞെടുപ്പ്: ബിജെപി സമിതി രൂപീകരിച്ചു
കുമളി: അഴീക്കോട്, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ ബിജെപി ഒരു തിരഞ്ഞെടുപ്പ് സമിതിയെ നിയോഗിച്ചു.
സി. കെ. പത്മനാഭന്‍, ഒ. രാജഗോപാല്‍, കെ. പി. ശ്രീഷന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് സാധാരണ പ്രവര്‍ത്തകരുടെ വികാരങ്ങള്‍ മനസിലാക്കുകയാണ് കമ്മിറ്റിയുടെ ദൗത്യം. ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ബിജെപി സംസ്ഥാന കമ്മിറ്റി യോഗത്തിന് തീരുമാനമെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് സമിതി രൂപീകരിച്ചത്.
യുഡിഎഫിലേയും എല്‍ഡിഎഫിലേയും ഭിന്നതകള്‍ മുതലാക്കാന്‍ ബിജെപിക്ക് കഴിയണമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള യോഗത്തില്‍ പറഞ്ഞു. ഇരുമുന്നണികളിലെയും ആശയക്കുഴപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപയോഗപ്പെടുത്തണമെന്ന് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.












Click it and Unblock the Notifications