ഫാഷന്‍ വില്ലേജ്: ഇറ്റാലിയന്‍ സംഘം ചര്‍ച്ചകള്‍ നടത്തും
കൊച്ചി: കൊച്ചിയില്‍ ഫാഷന്‍ വില്ലേജ് സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇറ്റാലിയന്‍സംഘം മെയ് ഒന്‍പത് തിങ്കളാഴ്ച വ്യവസായമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞുമായി ചര്‍ച്ചകള്‍ നടത്തും. മുഖ്യമന്ത്രിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും സംഘം പിന്നീട് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. വില്ലേജ് സ്ഥാപിക്കാനുദ്ദേശിച്ചിരിക്കുന്ന സ്ഥലവും സംഘം സന്ദര്‍ശിക്കും.
ചര്‍ച്ചകള്‍ക്കായി ലിബര്‍ട്ടി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അല്‍ദോ ബോര്‍ദിഞ്ഞോയുടെ നേതൃത്വത്തില്‍ ഇറ്റാലിയന്‍ സംഘം മെയ് എട്ട് ഞായറാഴ്ചയാണ് കൊച്ചിയിലെത്തിയത്.
കാക്കാനാട് ഇന്‍ഫോ പാര്‍ക്കിനു സമീപമുളള 104 ഏക്കറാണ് ഫാഷന്‍ സിറ്റിക്കായി അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫാഷന്‍ സിറ്റിയില്‍ ഒരു കമ്പനിക്ക് 1000 സ്ക്വയര്‍ മീറ്റര്‍ വീതം സ്ഥലമാണ് നല്‍കുക. കമ്പനിയുടെ ആവശ്യങ്ങള്‍ക്കു വേണ്ട വെള്ളം, വൈദ്യുതി, ഗ്യാസ്, റോഡ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കും.












Click it and Unblock the Notifications