സപ്തര്‍ഷിയുടെ കത്ത് ലഭിച്ചില്ലെന്ന് കേന്ദ്രമന്ത്രി
ദില്ലി: തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ കുറ്റപ്പെടുത്തിക്കൊണ്ട് എല്‍. വി. സപ്തര്‍ഷി തനിക്കയച്ചതായി പറയുന്ന കത്ത് ലഭിച്ചിട്ടില്ലെന്ന് കേന്ദ്രനിയമമന്ത്രി എച്ച്. ആര്‍. ഭരദ്വാജ്. ഇനി മറ്റേതെങ്കിലും മന്ത്രിയുടെ കീഴില്‍ സപ്തര്‍ഷി ജോലി ചെയ്യുന്നുണ്ടോയെന്നും ആ മന്ത്രിക്ക് കത്തു ലഭിച്ചോയെന്നുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലാലു പ്രസാദ് യാദവ് തിരഞ്ഞെടുക്കപ്പെട്ട ചപ്ര മണ്ഡലത്തില്‍ വീണ്ടും വോട്ടെടുപ്പിന് തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരായ ടണ്ടന്‍, ഗോപാലസ്വാമി എന്നിവര്‍ ആവശ്യപ്പെട്ടതിനു പുറകില്‍ ബിജെപിയായിരുന്നെന്നും ലാലുവിനെ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ജാതി പറഞ്ഞ് ആക്ഷേപിച്ചുവെന്നും കാണിച്ച് താന്‍ നിയമമന്ത്രിക്ക് കത്തയച്ചുവെന്ന സപ്തഗിരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ ഭരണഘടനാപരമായ സ്ഥാപനത്തെ കുറ്റപ്പെടുത്തിയതു ശരിയായില്ലെന്നും ഭരദ്വാജ് പറഞ്ഞു. സര്‍ക്കാരുദ്യോഗസ്ഥര്‍ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications