അബദ്ധത്തില്‍ വെടിയേറ്റ് സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു
ദില്ലി: സ്വന്തം തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റ് പാര്‍ലമെന്റ് കെട്ടിടത്തിനു പുറത്ത് കാവല്‍ നിന്നിരുന്ന സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ആസാം സ്വദേശി വിപുല്‍ ദാസാണ് കൊല്ലപ്പെട്ടത്.
മെയ് ഒന്‍പതിന് രാവിലെ എട്ടുമണിക്കാണ് സംഭവമുണ്ടായത്. രാജ്യസഭയും ലോക്സഭയും ചേരുന്നതിന് മൂന്നുമണിക്കൂറുകള്‍ മുന്‍പു മാത്രം കേട്ട വെടിയൊച്ചയെ തുടര്‍ന്ന് കാവല്‍ നിന്നിരുന്ന സുരക്ഷാസൈനികര്‍ ജാഗരൂകരായി. ഇതെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വിപുല്‍ ദാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോക്ക് സ്ഥാനംമാറ്റി വയ്ക്കുമ്പോളാണ് അപകടം സംഭവിച്ചതെന്നു കരുതുന്നു.വിപുല്‍ ദാസ് സംഭവസ്ഥലത്തു തന്നെ മരിച്ചു.
2001 ഡിസംബര്‍ 31ന് തീവ്രവാദികള്‍ പാര്‍ലെന്റ് ആക്രമിച്ചിരുന്നു. ഇവരുമായുണ്ടായ ഏറ്റുമുട്ടലില്‍ 13 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications