ജയക്കെതിരെയുള്ള കേസിലെ വാദം മാറ്റി
ബാംഗ്ലൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വരവില്‍ കവിഞ്ഞ സ്വത്ത്സമ്പാദിച്ചുവെന്ന കേസിലുള്ള വാദം കേള്‍ക്കല്‍ ബാംഗ്ലൂര്‍ പ്രത്യേകകോടതി മെയ് 16ലേക്കു മാറ്റിവച്ചു. ഇത്തവണയും ജയലളിത കോടതിയില്‍ ഹാജരായിരുന്നില്ല.
ഈ കേസില്‍ ജയലളിതയെ നേരിട്ടുകോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ജയലളിതയുടെ വക്കീല്‍ കെ. ടി. എസ്. തുളസി കോടതിയോടാവശ്യപ്പെട്ടു. സ്വത്തു സമ്പാദിച്ച കേസും ലണ്ടന്‍ ഹോട്ടലുമായി ബന്ധപ്പെട്ട കേസും വെവ്വേറെ കാണരുതെന്നും വക്കീല്‍ ആവശ്യപ്പെട്ടു.
ഈ കേസില്‍ ഇതു രണ്ടാം തവണയാണ് ജയലളിത കോടതിയില്‍ ഹാജരാകാതിരിക്കുന്നത്. ജയലളിത ഉള്‍പ്പെടെ അഞ്ചുപേര്‍ പ്രതി ചേര്‍ക്കപ്പെട്ട കേസില്‍ സുധാകരന്‍ മാത്രമാണ് ഹാജരായത്.
1992-96 കാലഘട്ടത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിത 66. 65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.












Click it and Unblock the Notifications