ജപ്തി നടപടികള്‍ കര്‍ശനമാക്കും: എം.വി രാഘവന്‍
കാസര്‍ഗോഡ്: സഹകരണ ബാങ്കുകളിലെ ജപ്തി നടപടികള്‍ കര്‍ശനമാക്കുമെന്ന് സഹകരണമന്ത്രി എം.വി.രാഘവന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ട് കേരള കാര്‍ഷികഗ്രാമ വികസന ബാങ്കിന്റെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ ബാങ്കുകള്‍ക്ക് 13,000ഓളം കോടി രൂപ വായ്പ നല്‍കിയ ഇനത്തില്‍ പിരിഞ്ഞു കിട്ടാനുണ്ട്. അതുകൊണ്ടാണ് ജപ്തി നടപടികള്‍ ശക്തമാക്കുന്നത്. അല്ലാത്ത പക്ഷം ബാങ്കുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയാണുള്ളത്.
കര്‍ഷക സംഘടനകള്‍ കര്‍ഷകരില്‍ നിന്ന് കൈക്കൂലി വാങ്ങി വഞ്ചിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.












Click it and Unblock the Notifications