മുഖ്യമന്ത്രി മന്ത്രിമാരുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: ഭരണം കൂടുതല്‍ നന്നാക്കുവാനും അവശേഷിക്കുന്ന ഒരു വര്‍ഷം ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി തീരുമാനിക്കാനും മുഖ്യമന്ത്രി മന്ത്രിമാരെ നേരിട്ടുകണ്ടു ചര്‍ച്ചകള്‍ നടത്തുന്ന നടപടി മെയ് 16ന് ആരംഭിക്കും.
ഒരു ദിവസം രാവിലെയും വൈകുന്നേരവുമായി മൂന്നു മന്ത്രിമാരുമായാണ് മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തുക. ഇതിന്റെ വിശദവിവരങ്ങളും ചര്‍ച്ച നടത്തുന്ന വിഷയവും മുഖ്യമന്ത്രിയുടെ സെക്രട്ടറി ദിനേശ് ശര്‍മ മന്ത്രിമാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
മെയ് 16ന് മന്ത്രിമാരായ അടൂര്‍ പ്രകാശ്, എ. പി അനില്‍ കുമാര്‍, ആര്യാടന്‍ മുഹമ്മദ് 17ന് ബാബു ദിവാകരന്‍, ഡൊമിനിക് പ്രസന്റേഷന്‍, വി.കെ ഇബ്രാഹീംകുഞ്ഞ് 18ന് കെ.ആര്‍ ഗൗരിയമ്മ, 19ന് കുട്ടി അഹമ്മദ് കുട്ടി, കെ.എം മാണി, ഇ.ടി മുഹമ്മദ് ബഷീര്‍ 20ന് എം.കെ മുനീര്‍, എം.വി രാഘവന്‍, കെ.കെ രാമചന്ദ്രന്‍ മാസ്റര്‍, 23ന് എന്‍. ശക്തന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി.എഫ് തോമസ്, 24ന് വക്കം പുരുഷോത്തമന്‍, കെ.സി വേണുഗോപാല്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തുക.
ഒരു വര്‍ഷത്തെ കര്‍മപരിപാടി, വകുപ്പുകളിലെ പുതിയ നിര്‍ദേശങ്ങള്‍, കേന്ദ്രവുമായി സഹകരിച്ച് നടപ്പാക്കേണ്ട പരിപാടികള്‍ എന്നിവയാണ് ചര്‍ച്ചക്കുള്ള വിഷയങ്ങള്‍. ചര്‍ച്ചയെത്തുടര്‍ന്ന് വിവിധ വകുപ്പുകളെപ്പറ്റിയുള്ള വിശദമായ പഠനറിപ്പോര്‍ട്ട് തയ്യാറാക്കും. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചക്കായുള്ള നോട്ടുകള്‍ തയ്യാറാക്കുന്നത് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications