ജില്ലാ പഞ്ചായത്തിലെ അഞ്ച് അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ടു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പത്ത് യുഡിഎഫ് അംഗങ്ങളില്‍ അഞ്ചുപേര്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയില്‍ ചേര്‍ന്നതായി അറിയിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊറ്റാമം വിനോദ് തിരുവനന്തപുരത്ത് അറിയിച്ചതാണിത്. തനിക്ക് പുറമെ, ട്രഷറര്‍ കുഴിവിള ശശി, അനില്‍കുമാര്‍, ജി.ഇ.എബ്രഹാം, രാഗിണി.ആര്‍.പിള്ള എന്നിവരാണ് കരുണാകരപക്ഷത്ത് നിലയുറപ്പിക്കുന്നത്.
പദവികളും ജില്ലാ പഞ്ചായത്ത് അംഗത്വവും രാജിവയ്ക്കുന്നതിന് അനുമതി തേടി കരുണാകരന് കത്ത് നല്‍കിയതായി കൊറ്റാമം വിനോദ് പറഞ്ഞു.












Click it and Unblock the Notifications