മുരളീധരന്റെ തിരിച്ചുവരവിനെ അംഗീകരിക്കില്ല: യൂത്ത്കോണ്‍ഗ്രസ്
മലപ്പുറം: കെ.മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു വരുന്നതിനെ യൂത്ത്കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.പി.അനില്‍കുമാര്‍. കെ.കരുണാകരനെ യൂത്ത് കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പിളര്‍ത്തിയത് മുരളീധരനാണ്. ഇതെത്തുടര്‍ന്ന് പുതിയ പാര്‍ട്ടി ഉണ്ടാക്കിയതിനുശേഷവും ഉമ്മന്‍ചാണ്ടി മാപ്പുപറയണമെന്നാണ് മുരളീധരന്റെ ആവശ്യം. ഒത്തുതീര്‍പ്പിന് ഇനിയും സാധ്യത ഉണ്ടെന്നാണ് മുരളിയുടെ നിലപാട്. ഈ നിലപാട് സ്വന്തം പാര്‍ട്ടിയില്‍ അദ്ദേഹത്തിനുള്ള വിശ്വാസക്കുറവു മൂലമാണെന്ന് അനില്‍കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications