സിഐടിയു പ്രവര്‍ത്തനെ വെട്ടിക്കൊന്നു
തൃശൂര്‍: സിഐടിയു പ്രവര്‍ത്തനായ യുവാവിനെ ബസ് പട്ടാപ്പകല്‍ കാത്തുനില്‍ക്കുമ്പോള്‍ ഒരു സംഘം പേര്‍ വെട്ടിക്കൊന്നു. ഐഎന്‍ടിയുസി പ്രവര്‍ത്തകരാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
താണിക്കുടം കരുവാന്‍കാട് കമളിപ്പറമ്പില്‍ സുകുമാരന്റെ മകന്‍ റെജി (24) ആണ് വെട്ടേറ്റുമരിച്ചത്. മെയ് എട്ട് ഞായറാഴ്ച ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് അക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി പ്രവര്‍ത്തകരായ പുളിക്കന്‍ ബാബു, അജുകുട്ടന്‍, സന്തോഷ്, അനിയന്‍, ഇവരുടെ സുഹൃത്തുക്കളായ വിജീഷ്, സജി എന്നിവരെ പൊലീസ് തിരയുന്നു.
റെജിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരനും മറ്റുള്ളവരും ചേര്‍ന്ന് റെജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വച്ച് മരിക്കുകയായിരുന്നു. എട്ടിലധികം കുത്തേറ്റ റെജിയുടെ ദേഹത്തുനിന്നും കുടല്‍മാല പുറത്തുചാടിയിരുന്നു.
വിഷുവിന് വിജേഷിനെ മര്‍ദിച്ചതിന് റെജിക്കെതിരെ വിയ്യൂര്‍ പൊലീസ് സ്റേഷനില്‍ ശേസുണ്ടെന്നും ഇതിന്റെ റെവരാഗ്യം തീര്‍ക്കാനാണ് കൊല നടത്തിയതെന്നും പൊലീസ് പറഞ്ഞു. അതേ സമയം പ്രതികളില്‍ ചിലര്‍ നടത്തുന്ന വ്യാജവാറ്റിനെതിരെ റെജി പ്രതികരിച്ചതാണ് കൊലക്ക് കഫരണമായതെന്ന് സിഐടിയു ആരോപിച്ചു.
കൊലയില്‍ പ്രതിഷേധിച്ച് ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications