ആന്റണിയുടെ നയം നിഷ്പക്ഷമായിരുന്നു: രാഘവന്‍
കൊച്ചി: സംസ്ഥാനത്ത് നിഷ്പക്ഷമായ പൊലീസ് നയം കൈകൊണ്ട ആദ്യത്തെ മുഖ്യമന്ത്രി എ. കെ. ആന്റണിയാണെന്ന് സഹകരണമന്ത്രി എം. വി. രാഘവന്‍ പറഞ്ഞു.
ആന്റണിയുടെ പൊലീസ് നയം കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറയാന്‍ കാരണമായെന്ന് രാഘവന്‍ ചൂണ്ടിക്കാട്ടി. കേരള കോഓപ്പറേറ്റീവ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഘവന്‍.
എന്നാല്‍ പൊലീസ് നയത്തിന്റെ പേരില്‍ ആന്റണിക്ക് യുഡിഎഫിന് അകത്തുനിന്നും പുറത്തുനിന്നും വിമര്‍ശനം നേരിടേണ്ടിവന്നു. ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നടപ്പിലാക്കുന്നത് അതേ പൊലീസ് നയമാണ്.
യുഡിഎഫിലെ തമ്മിലടി മൂലം യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളൊന്നും ജനങ്ങളിലെത്തുന്നില്ലെന്ന് രാഘവന്‍ പറഞ്ഞു.












Click it and Unblock the Notifications