നാദാപുരം കേസുകള്‍ പിന്‍വലിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: നാദാപുരം കലാപവുമായി ബന്ധപ്പെട്ട അഞ്ഞൂറോളം കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
കൊലക്കേസുകള്‍ ഒഴികെയുള്ള കേസുകളായിരിക്കും ഇത്തരത്തില്‍ പിന്‍വലിക്കുകയെന്നും ഇത്തരം കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെയ് ഒമ്പത് തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇതറിയിച്ചത്.
നാദാപുരം കലാപത്തിന് ശേഷം ഉണ്ടായ വിവിധ കേസുകളില്‍ സിപിഎം, മുസ്ലിംലീഗ്, എന്‍ഡിഎഫ് തുടങ്ങിയ സംഘടനകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കലാപശേഷം സമാധാനം പുന:സ്ഥാപിക്കാന്‍ നടത്തിയ ചര്‍ച്ചകളില്‍ ഇത്തരം കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ കക്ഷികള്‍ ഒറ്റയ്ക്കും സംയുക്തമായും സര്‍ക്കാരിന് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.












Click it and Unblock the Notifications