ചോദ്യചോര്‍ച്ച: കുറ്റപത്രം ഈ മാസം
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഈ മാസം അവസാനം കുറ്റപത്രം നല്‍കാനാവുമെന്നും ക്രൈബ്രാഞ്ച് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് ചെന്നൈ വിശ്വനാഥന്‍ പ്രസ്സുടമ സുബ്രഹ്മണ്യനെയും, ഇവര്‍ക്ക് കരാര്‍ നല്‍കിയ പരീക്ഷാ ഭവന്‍ സെക്രട്ടറിയെയും മറ്റ് ഉദ്യോഗസ്ഥരെയും മെയ് ഒന്‍പത് തിങ്കളാഴ്ച ക്രൈബ്രാഞ്ച് ചോദ്യം ചെയ്യും. തിരുവനന്തപുരത്ത് ഹാജരാകാന്‍ സുബ്രഹ്മണ്യന് ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടീസിന്മേല്‍ മെയ് ഒന്‍പതിന് ഹാജരാകാമെന്ന് സുബ്രഹ്മണ്യന്‍ മറുപടി നല്‍കിയിരുന്നു. 2002ലെ പരീക്ഷാ ഭവന്‍ സെക്രട്ടറി, സൂപ്രണ്ട്, ക്ലാര്‍ക്ക് എന്നീ ഉദ്യോഗസ്ഥരെയാണ് ഇന്ന് ചോദ്യം ചെയ്യുക.
കഴിഞ്ഞ മാര്‍ച്ചിലെ എസ്എസ്എല്‍സി ചോദ്യക്കടലാസ് അച്ചടിച്ചത് വിശ്വനാഥന്‍ പ്രിന്റേഴ്സിലായിരുന്നു. എന്നാല്‍ കരാര്‍ നല്‍കിയിരുന്നത് വി. എസ് മണി എന്നയാളിനായിരുന്നു. താനല്ല ആ മണിയെന്നും ആ അച്ചടിക്കരാര്‍ തനിക്കു ലഭിച്ചിട്ടില്ലെന്നും സുബ്രഹ്മണ്യം ക്രൈംബ്രാഞ്ചിനോടു പറഞ്ഞിരുന്നു. എന്നാല്‍ പ്രസിലെ ജനറല്‍ മാനേജരായിരുന്ന രാജന്‍ ചാക്കോയെ അറസ്റു ചെയ്തപ്പോള്‍ സുബ്രഹ്മണ്യത്തിന്റെ സത്യവാങ്മൂലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരു അഭിഭാഷകന്‍ ശ്രമിച്ചിരുന്നു. മണിയുടെ പേരില്‍ അച്ചടിക്കരാര്‍ നേടിയത് താനാണെന്ന സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തലായിരുന്നു സത്യവാങ്മൂലത്തില്‍ ഉണ്ടായിരുന്നത്. ഇതാണോ ശരി അതോ താന്‍ അച്ചടിക്കരാര്‍ നേടിയിട്ടില്ലെന്ന സുബ്രഹ്മണിയുടെ ആദ്യമൊഴിയാണോ ശരി എന്നറിയാനാണ് സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നത്.












Click it and Unblock the Notifications