ചോദ്യചോര്‍ച്ച: സുബ്രഹ്മണ്യം ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായില്ല
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നില്‍ ചോദ്യപേപ്പര്‍ അച്ചടിച്ച വിശ്വനാഥന്‍ പ്രസ്സിന്റെ ഉടമ സുബ്രഹ്മണ്യം മെയ് ഒമ്പത് തിങ്കളാഴ്ച ഹാജരായില്ല. മാനസിക അസ്വാസ്ഥ്യം മൂലമാണ് ഹാജരാകാത്തതെന്ന് സുബ്രഹ്മണ്യത്തിന്റ മകള്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
സുബ്രഹ്മണ്യത്തോട് തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഹാജരാകാമെന്ന് സുബ്രഹ്മണ്യം മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച മാനസിക അസ്വാസ്ഥ്യം മൂലം സുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതിനാല്‍ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഹാജരാകാനില്ലെന്ന് കാണിച്ച് സുബ്രഹ്മണ്യത്തിന്റെ മകള്‍ ഫാക്സ് അയക്കുകയാണ് ചെയ്തത്.
വര്‍ഷങ്ങളായി സുബ്രഹ്മണ്യം മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന അറിയിപ്പിനോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ നടത്തുന്ന നാടകമാണോ ഇതെന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications