കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വക്കവും ഗൗരിയമ്മയും തമ്മില്‍ ഭിന്നത

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെ. കരുണാകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുകയും കേരള കോണ്‍ഗ്രസ് പിള്ള, ജേക്കബ് ഗ്രൂപ്പുകള്‍ മുന്നണി വിടുകയും ചെയ്തതോടെ പ്രതിസന്ധിയിലായ യുഡിഎഫില്‍ കൂടുതല്‍ ഭിന്നതകള്‍ ഉടലെടുത്തു. മുന്നണിയുടെ പോക്ക് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജെഎസ്എസ് യുഡിഎഫ് കണ്‍വീനര്‍ക്ക് പരാതി നല്‍കി.

ധനമന്ത്രി വക്കം പുരുഷോത്തമനും കൃഷിമന്ത്രി കെ. ആര്‍. ഗൗരിയമ്മയും തമ്മിലുള്ള തര്‍ക്കങ്ങളാണ് യുഡിഎഫിലെ പ്രശ്നങ്ങള്‍ രൂക്ഷമാക്കിയിരിക്കുന്നത്. സിഎംപിക്കും മുന്നണിയുടെ പോക്കിനെ ചൊല്ലി പരാതികളുണ്ട്.

വക്കം മറ്റ് വകുപ്പുകളില്‍ കൈകടത്തുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അതിന് അനുവാദം നല്‍കുന്നുവെന്നുമാണ് ജെഎസ്എസിന്റെ പരാതി. കൃഷിവകുപ്പിലെ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗൗരിയമ്മയോട് ചോദിക്കാതെ വക്കം ശുപാര്‍ശ ചെയ്തതോടെയാണ് വക്കവും ജെഎസ്എസും തമ്മിലുള്ള ഭിന്നത രൂക്ഷമായത്.

ചാരായ തൊഴിലാളി പുനരധിവാസ പദ്ധതി സുപ്രിം കോടതി സ്റേ ചെയ്യാന്‍ കാരണമായത് എക്സൈസ് മന്ത്രി കൂടിയായ വക്കത്തിന്റെ നടപടികള്‍ മൂലമാണെന്നാണ് ജെഎസ്എസ് ആരോപിക്കുന്നത്. കേസില്‍ സുപ്രിം കോടതിയില്‍ സര്‍ക്കാരിനു വേണ്ടി വാദിക്കാന്‍ ആളുണ്ടായിരുന്നില്ല.

വരള്‍ച്ചാ സഹായമായി അനുവദിച്ച തുക മുഖ്യമന്ത്രിയും ധനമന്ത്രിയും കൃഷിവകുപ്പിന് വിട്ടുകൊടുക്കാന്‍ തയ്യാറായില്ലെന്ന് ജെഎസ്എസ് കുറ്റപ്പെടുത്തുന്നു. ഈ പ്രശ്നങ്ങളെല്ലാം രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് യോഗം വിളിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തത് ജെഎസ്എസിനെ ചൊടിപ്പിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X