കാര്‍ ബോംബ് സ്ഫോടനം: ഇറാഖില്‍ 10 മരണം
ബാഗ്ദാദ്: തെക്കന്‍ ബാഗ്ദാദില്‍ മെയ് ഒന്‍പത് തിങ്കളാഴ്ചയുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒന്‍പത് ഇറാഖി സൈനികരും ഒരു നാട്ടുകാരനുമുള്‍പ്പെടെ 10 പേര്‍ മരിച്ചു. രണ്ടു പൊലീസുകാര്‍ക്കു പരിക്കേറ്റു.
വഴിയരികില്‍ നിര്‍ത്തിയിരിക്കുകയായിരുന്ന പൊലീസ് ജീപ്പിനു നേരെ ബോംബ് വച്ച കാര്‍ ഓടിച്ചുകയറ്റിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ജീപ്പിലുള്ളവരും സമീപത്തു നിന്നിരുന്നവരുമായവരാണ് മരിച്ചത്.
ഇറാഖില്‍ അടുത്തിടെ കാര്‍ബോംബ് സ്ഫോടനങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഒറ്റക്ക് ആരും കാറില്‍ യാത്ര ചെയ്യരുതെന്ന് ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.












Click it and Unblock the Notifications