കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്നോപാര്‍ക്കില്‍ 1000 കോടിയുടെ നിക്ഷേപം വരും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്റെ രണ്ടാംഘട്ടവികസനത്തില്‍ 1000 കോടി നിക്ഷേപവും 20000 ജോലിസാധ്യതകളും ലഭ്യമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

50 കോടി ചെലവില്‍ 11നിലകളുള്ള കെട്ടിടം രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പണിയും. കേരളത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായിരിക്കും ഇത്.

രണ്ടാംഘട്ട വികസനത്തിനായി 86 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. അതില്‍ 50 ഏക്കര്‍ ഇന്‍ഫോസിസിനു നല്‍കും. ബാക്കി യുഎസ് സോഫ്റ്റ്വേറിനും.

ടിസിഎസിന് 25 ഏക്കറും ഐബിഎസിന് അഞ്ച് ഏക്കറും നല്‍കിക്കഴിഞ്ഞു.

ഇന്‍ഫോസിസ് 5000 പേര്‍ക്കും ടിസിഎസ് 3000 പേര്‍ക്കും തൊഴിലവസരങ്ങള്‍ ലഭ്യമാക്കും.

കേരളത്തിലെ നിക്ഷേപസാധ്യതകളെപ്പറ്റി പഠിക്കാന്‍ ഖത്തര്‍ സംഘം ജൂണ്‍ 9, 10 തീയതികളില്‍ കേരളത്തിലെത്തും. ഖത്തറിലെ അമീറുമായി നേരത്തെ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് സംഘം എത്തുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ നിക്ഷേപസൗഹൃദമാക്കുന്നതിനു നടത്തിവന്ന ശ്രമങ്ങളാണ് സംരംഭകരെ ആകര്‍ഷിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X