പാര്‍ലമെന്റ് ബഹിഷ്കരണം അവസാനിപ്പിക്കണം: സ്പീക്കര്‍
ദില്ലി: പാര്‍ലമെന്റ് ബഹിഷ്കരണം അവസാനിപ്പിക്കാന്‍ ലോക്സഭാസ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയും പ്രതിരോധ വകുപ്പുമന്ത്രി പ്രണബ് മുഖര്‍ജിയും എന്‍ഡിഎയോട് ആവശ്യപ്പെട്ടു.
ചോദ്യോത്തരവേളക്കായി പ്രതിപക്ഷാംഗങ്ങളുടെ പേര് വിളിച്ചപ്പോള്‍ അവര്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് ബഹിഷ്കരണം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടത്.
പ്രതിപക്ഷം പാര്‍ലമെന്റ് ബഹിഷ്കരണം അവസാനിപ്പിക്കണമെന്ന് സഭയിലുണ്ടായിരുന്ന പ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജിയും ആവശ്യപ്പെട്ടു.
തങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നില്ലെന്നാരോപിച്ചാണ് എന്‍ഡിഎ പാര്‍ലമെന്റ് ബഹിഷ്കരിക്കുന്നത്.












Click it and Unblock the Notifications