ബിഎഡ് കേസിലെ വിചാരണ മാറ്റി
കോഴിക്കോട്: ബിഎഡ് കോഴക്കേസിന്റെ വിചാരണ ഓഗസ്റ് എട്ടിലേക്ക് മാറ്റി. തുടങ്ങി. കൂടുതല്‍ ക്രോസ് വിസ്താരത്തിനായാണ് കോടതി കേസ് മാറ്റി വച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ നിലവിലുള്ള ആറ് സാക്ഷികളേയും ക്രോസ് വിസ്താരം നടത്തുന്നതിന് അവര്‍ക്ക് സമയന്‍സ് അയക്കാന്‍ കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ ജഡ്ജ് ബി.സുധീന്ദ്രകുമാര്‍ ഉത്തരവിട്ടിട്ടുണ്ട്.
മീനങ്ങാടി ഭദ്രാസനത്തിന് പുതിയ ബിഎഡ് കോളജ് അനുവദിക്കാന്‍ ബിഷപ്പിനോട് ലീഗ് നേതാക്കള്‍ കോഴയാവശ്യപ്പെട്ടുവെന്നാണ് കേസ്.
ലീഗ് നേതാക്കള്‍ കോഴയാവശ്യപ്പെട്ട കാര്യം അന്നത്തെ യുഡിഎഫ് കണ്‍വീനറായിരുന്ന ഉമ്മന്‍ചാണ്ടിയോടു വെളിപ്പെടുത്തിയിരുന്നെന്ന് മീനങ്ങാടി ബിഷപ്പും ഇക്കാര്യം ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്തിരുന്നെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ടി എം ജേക്കബ്ബും കോടതി മുന്‍പാകെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നല്‍കിയ മൊഴിയില്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.












Click it and Unblock the Notifications