മുഖ്യമന്ത്രി മതമൗലികവാദികളെ സംരക്ഷിക്കുന്നു: ബിജെപി
കണ്ണൂര്‍: മുഖ്യമന്ത്രി കേരളത്തിലെ മതമൗലികവാദികളെ സംരക്ഷിക്കുകയാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ ആരോപിച്ചു. ബിജെപി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി പ്രവര്‍ത്തകരായിരുന്ന പയ്യന്നൂര്‍ ചന്ദ്രന്റെയും കെ.ടി ജയകൃഷ്ണന്റെയും കൊലപാതകക്കേസില്‍ കോടതി പരാമര്‍ശിച്ച പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
സിപിഎമ്മിനു വേണ്ടി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. കൊലപാതകത്തിനു കൂട്ടുനിന്ന പൊലീസുകാര്‍ക്കെതിരെ രണ്ടുവര്‍ഷമായിട്ടും മുഖ്യമന്ത്രി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ ബിജെപി ദേശീയവ്യാപകരമായി പ്രക്ഷോഭമാരംഭിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.
ബിജെപി നേതാക്കളായ സി.കെ പത്മനാഭന്‍, കെ.ശ്രീകുമാര്‍ എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.












Click it and Unblock the Notifications