Get Updates
Get notified of breaking news, exclusive insights, and must-see stories!

സമുദായങ്ങളിലൂടെ രാഷ്ട്രീയമുതലെടുപ്പ് സാധിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സമുദായങ്ങളെ തമ്മിലകറ്റി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ ആര് നടത്തിയാലും വിലപ്പോകില്ലെന്ന്മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പരസ്പര വിദ്വേഷം ഉണ്ടാക്കാതെ സാമൂഹ്യനീതി നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടി.എം ജേക്കബ്ബിനെയും ആര്‍.ബാലകൃഷ്ണപിള്ളയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടെന്നും തന്റെ ആഗ്രഹവും ഹൈക്കമാന്റിന്റെ തീരുമാനവുമായിരുന്നു. ഹൈക്കമാന്റ് തീരുമാനം താന്‍ നടപ്പാക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് മുന്നണിക്കെതിരെ പ്രവര്‍ത്തിച്ച ഇരുവരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് താനാഗ്രഹിച്ചത് തെറ്റല്ല. ഹൈക്കമാന്റ് തീരുമാനം നടപ്പാക്കിയതും എതിരല്ല.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ കരുണാകരനെ ആരും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതല്ല. അദ്ദേഹം കോണ്‍ഗ്രസ് വിട്ടുപോകരുതെന്നാണ് ആഗ്രഹം. നേതാവല്ല, പാര്‍ട്ടിയാണു വലുതെന്നും ഓര്‍ക്കണം. വ്യക്തിപരമായി കരുണാകരനോട് സ്നേഹവു ബഹുമാനവുമുണ്ട്. ആരെയും പാര്‍ട്ടിക്കു പുറത്താക്കാന്‍ ശ്രമിച്ചിട്ടില്ല. കരുണാകരനും മുരളീധരനും സ്വയം കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു.

ഇത്തവണ അച്ചടക്കലംഘനം നടത്തിയവര്‍ക്കെതിരെ ഹൈക്കമാന്റ് നടപടിയെടുത്തപ്പോള്‍ പാടില്ലെന്നു പറയാന്‍ ആരും ദില്ലിക്കു പോയില്ലെന്നല്ലാതെ ഒരു കടുംപിടുത്തവും വാശിയും തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

ചോദ്യപേപ്പര്‍ ചോരുന്നതു കൊണ്ടാണ് മലപ്പുറത്ത് പ്രവേശനപരീക്ഷക്ക് കുട്ടികള്‍ മുന്നിലെത്തുന്നതെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമായിപ്പാേേയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+