കണ്ടെയ്നര്‍ കേസിലെ മുഖ്യപ്രതി കീഴടങ്ങി
കൊച്ചി: കണ്ടെയ്നര്‍ കേസിലെ മുഖ്യപ്രതി പി.ആര്‍ ഉണ്ണിക്കൃഷ്ണന്‍ മെയ് 10 ചൊവ്വാഴ്ച പ്രത്യേക കോടതി മുന്‍പാകെ കീഴടങ്ങി. ദുബായില്‍ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് അന്താരാഷ്ട്ര കാര്‍ഗോ കണ്ടെയ്നറുകള്‍ കസ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കൊച്ചി പോര്‍ട്ട് വഴി കടത്തിയതാണ് കേസ്. ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്.
കൊച്ചിയിലെേ ഒരു പ്രമുഖ കസ്റംസ് ഹൗസ് ഏജന്റാണ് ഉണ്ണികൃഷ്ണന്‍. ഇയാളുടെ സഹായത്തോടെയാണ് കണ്ടെയ്നറുകള്‍ കടത്തിയത്. തട്ടിപ്പ് പുറത്തുവന്നതോടെ ഇയാള്‍ ഒളിവിലായിരുന്നു.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നേരത്തെ അറസ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications