കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂര്‍:മാസ്റര്‍ പ്ലാന്‍ മൂന്നുമാസത്തിനകം

  • By Staff
Google Oneindia Malayalam News

ഗുരുവായൂര്‍: ഗുരുവായൂരിന്റെ സമഗ്ര വികസനത്തിനുള്ള മാസ്റര്‍പ്ലാന്‍ മൂന്നുമാസത്തിനകം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഗുരുവായൂര്‍ വികസനം സംബന്ധിച്ച് അധികൃതരുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ക്ഷേത്രദര്‍ശനത്തിനായി ധാരാളം ആളുകള്‍ എത്തുന്ന നഗരമെന്ന നിലക്ക് ഗുരുവായൂരിന്റെ വികസനം അത്യാവശ്യമാണ്. മാസ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ പുറമെ നിന്നുള്ള ഏജന്‍സിയെയായിരിക്കും ഏല്‍പ്പിക്കുക. നഗരത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഖരമാലിന്യപ്ലാന്റ് മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കുടിവെള്ള, അഴുക്കുചാല്‍ പദ്ധതികളെപ്പറ്റി എട്ടിന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും.

ക്ഷേത്രസുരക്ഷയുടെ ഭാഗമായി ഗുരുവായൂരിലും ക്ഷേത്രത്തിലും കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. പൊലീസുകാര്‍ക്കായി കൂടുതല്‍ ക്വാര്‍ട്ടേഴ്സുകളും മറ്റു സൗകര്യങ്ങളും ലഭ്യമാക്കും. ഇതിനായി ദേവസ്വം ഒന്നരയേക്കര്‍ സ്ഥലം നല്‍കും.

ഗുരുവായൂര്‍ ക്ഷേത്രത്തിനു സമീപം സര്‍ക്കാര്‍ പണിത ഗസ്റ്ഹൗസ് ദേവസ്വത്തിനു കൈമാറും.

ഗുരുവായൂരില്‍ നിന്നും തൃശൂരിലേക്ക് കെഎസ്ആര്‍ടിസി ടൗണ്‍ ടു ടൗണ്‍ സര്‍വീസ് ആരംഭിക്കും. ഗുരുവായൂരില്‍ നിന്നും നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പദ്ധതികളുടെ നടത്തിപ്പിനായി ദേവസ്വം വകുപ്പുമന്ത്രി കെ.സി വേണുഗോപാല്‍ ചെയര്‍മാനും കെ.സി ഭരത്ഭൂഷണ്‍ വൈസ്ചെയര്‍മാനുമായി കമ്മറ്റി രൂപീകരിച്ചു. ദേവസ്വം അധികൃതരും ജനപ്രതിനിധികളും കമ്മറ്റിയില്‍ അംഗങ്ങളായിരിക്കും. പദ്ധതി നടത്തിപ്പിന്റെ പുരോഗതി മുഖ്യമന്ത്രിയെ അറിയിക്കണമെന്നും ചര്‍ച്ചയില്‍ ധാരണയായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X