ഗുരുവായൂരില്‍ ഷര്‍ട്ട് കൈത്തണ്ടയിലിട്ടു കയറാം
ഗുരുവായൂര്‍: ഷര്‍ട്ടൂരി കൈയിലിട്ട് ക്ഷേത്ര പ്രവേശനം അരുതെന്ന വിവാദ തീരുമാനം ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി പിന്‍വലിച്ചു. ക്ഷേത്രത്തിനകത്തെ വസ്ത്രധാരണം സംബന്ധിച്ച് ഇപ്പോള്‍ അനുവര്‍ത്തിച്ചുവരുന്ന രീതി തുടരും.
ജൂണ്‍ ഒന്നാം തീയതി മുതല്‍ ഭക്തര്‍ ഷര്‍ട്ട് കൈത്തണ്ടയിട്ടുപോലും ക്ഷേത്രത്തിനകത്തു പ്രവേശിക്കരുതെന്ന് ദേവസ്വം ഭരണസമിതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഹിന്ദുസംഘടനകളടക്കം നിരവധിപേര്‍ രംഗത്തുവന്നിരുന്നു.
പുതിയ നിയമത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് മെയ് ഒന്‍പത് തിങ്കളാഴ്ച ചേര്‍ന്ന ചേര്‍ന്ന ദേവസ്വം മാനേജിംഗ് കമ്മിറ്റിയോഗമാണ് ഈ തീരുമാനമെടുത്തത്.












Click it and Unblock the Notifications