കരുണാകരനും ജേക്കബ്ബും ചര്‍ച്ചകള്‍ നടത്തി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് ടി.എം.ജേക്കബ് കെ.കരുണാകരനുമായി ചര്‍ച്ചകള്‍ നടത്തി.നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുമായി ലയനം വേണോ സഖ്യം വേണോ എന്നതു സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടന്നത്.
യു.ഡി.എഫില്‍ നിന്ന് വിട്ടുപോന്ന കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗംനാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു.സഖ്യമായാലും ലയനമായാലുംവരുന്ന ഉപതെരഞ്ഞെടുപ്പിന് മുമ്പ് വേണമെന്നതാണ് ഇരുപാര്‍ട്ടികളുടെയുംആഗ്രഹം. കുറച്ചുനാളായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇതെക്കുറിച്ചുള്ള അന്തിമതീരുമാനം മെയ് 11 ബുധനാഴ്ച നടക്കുന്ന എന്‍സിഐ യോഗത്തിലുണ്ടായേക്കും.
കെ.കരുണാകരനും ജേക്കബ്ബിനും പുറമെ എം.പി ഗംഗാധരനും കേരളാകോണ്‍ഗ്രസ് നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications